പ്രൊപ്പോസ് ഡേ: പരസ്‌പരം പ്രണയം തുറന്നു പറയാൻ ഇതിലും നല്ലൊരവസരം ഇനിയില്ല

ഫെബ്രുവരി 8ആം തിയ്യതിയാണ് പ്രൊപ്പോസ് ഡേ.

റെയ്‌നാ തോമസ്| Last Modified ശനി, 8 ഫെബ്രുവരി 2020 (14:31 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. ഇന്ന് പ്രോപ്പോസ് ഡേ. ഫെബ്രുവരി 8ആം തിയ്യതിയാണ് പ്രൊപ്പോസ് ഡേ.

പ്രണയം മനസ്സിൽ മൊട്ടിട്ടു തുടങ്ങിയവർക്ക് പ്രണയം തുറന്നു പറയാനുള്ള അവസരമാണ് പ്രൊപ്പോസ് ഡേയിലൂടെ ഒരുങ്ങുന്നത്. നിങ്ങളുടെ മനസ്സിൽ പ്രണയം പൊട്ടി മുളച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രണയിനിയോട് പറയാൻ ഇനി എന്തിന് മടിക്കണം. നിങ്ങളുടെ പ്രണയം തുറന്നു പറയാൻ ഇതിലും നല്ല വേറൊരു അവസരം ഇല്ല എന്ന് പറയട്ടെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :