റോസ് ഡേ: പ്രണയിക്കുന്നവർക്ക് റോസപ്പൂ വസന്തമൊരുക്കാൻ ഒരു ദിനം!!!

തന്റെ പ്രണയം ഒരിക്കൽ കൂടി പങ്കാളിയോട് പറഞ്ഞുറപ്പിക്കുന്ന നിമിഷം.

റെയ്‌നാ തോമസ്| Last Modified ശനി, 8 ഫെബ്രുവരി 2020 (15:13 IST)
സ്നേഹിക്കുന്നവര്‍ക്കായി ഒരു വാലന്‍റൈന്‍ ദിനം കൂടി കടന്ന് വരുന്നു. ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. എല്ലാ വര്‍ഷവും ഫെബ്രുവരി 14 സ്നേഹിക്കുന്നവരുടെ ദിനമായി ആഘോഷിക്കുന്നു. ഫെബ്രുവരി 7 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ, ആനന്ദത്തിന്റെ പ്രണയദിനങ്ങളാണ്.

ഫെബ്രുവരി 7ആണ് റോസ് ഡേയായി ആഘോഷിക്കുന്നത്. ഈ ദിവസം പ്രണയിതാക്കൾ പരസ്‌പരം റോസാ പുഷ്‌പങ്ങൾ കൈമാറും. തന്റെ പ്രണയം ഒരിക്കൽ കൂടി പങ്കാളിയോട് പറഞ്ഞുറപ്പിക്കുന്ന നിമിഷം.

ലാവെൻഡർ റോസ് ആദ്യ കാഴ്ചയിൽ തന്നെയുള്ള പ്രണയത്തെ സൂചിപ്പിക്കുന്നു. വെളുത്ത റോസാ പുഷ്പം പവിത്രതയെ സൂചിപ്പിക്കുന്നു. മഞ്ഞ റോസ് സൗഹൃദത്തിന്റെ അടയാളമാണ്. ചുവന്ന റോസ് പ്രണയത്തിന്റെ അടയാളമാണ്. അതുകൊണ്ട് തന്നെ റോസ് ദിനത്തിൽ പ്രണയത്തെ ഊട്ടി ഉറപ്പിക്കാൻ റോസ് പുഷ്‌പം കൊടുത്തോളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :