വാലന്റൈന്‍സ് ഡേ അടിച്ചുപൊളിക്കണോ?; നേരെ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയിലേക്ക് വിട്ടോളൂ!!

തായ് സോള്‍ റെസ്റ്റോറന്റിന് സമീപമുള്ള പൂള്‍ സൈഡ് റൊമാന്റിക് ക്രമീകരണത്തിലോ അല്ലെങ്കില്‍ പൂള്‍സൈഡ് കബാനയിലോ പ്രണയ ദിനം ആഘോഷിക്കാം.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (11:05 IST)
ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ വാലന്റൈന്‍സ് ഡേ ആഘോഷം സംഘടിപ്പിക്കുന്നു. പ്രണയ ദിനാ ഘോഷങ്ങള്‍ക്കായി ഗ്രാന്‍ഡ് ഹയാത്തില്‍ ആഡംബര സ്പാ ട്രീറ്റ്‌മെന്റ്, പൂള്‍ സൈഡ് ഡിന്നര്‍ എന്നിവ ഒരുക്കിയതായി ഹോട്ടല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


മലബാര്‍ കഫേയില്‍ തനതായ രുചി വൈവിദ്ധ്യങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരവുമുണ്ട്. വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരിയിലുടനീളം 'ശാന്തത' സ്പായില്‍ കപ്പിള്‍ സ്പാ തെറാപ്പി ലഭ്യമാകും

തായ് സോള്‍ റെസ്റ്റോറന്റിന് സമീപമുള്ള പൂള്‍ സൈഡ് റൊമാന്റിക് ക്രമീകരണത്തിലോ അല്ലെങ്കില്‍ പൂള്‍സൈഡ് കബാനയിലോ പ്രണയ ദിനം ആഘോഷിക്കാം. കൂടാതെ ഹോട്ടലിലെ യൂറോപ്യന്‍ റെസ്റ്റോറന്റായ കോളനി ക്ലബ് ഹൗസ് ആന്‍ഡ് ഗ്രില്ലിലെ ഊഷ്മളമായ അന്തരീക്ഷത്തില്‍ പ്രണയ ദിനം ആഘോഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനുകള്‍ക്കും 0484 2661234/ 0484 2661831 ല്‍ ബന്ധപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :