വാവുബലിക്ക് തീരങ്ങളൊരുങ്ങി

WDWD
പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിയിടാനുള്ള പുണ്യദിനമാണ് കര്‍ക്കടക വാവ്. കേരളത്തില്‍ ഇത്തവണ പിതൃതര്‍പ്പണത്തിനുള്ള പുണ്യദിനം ആഗസ്റ്റ് ഒന്ന് ആണ്. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഇളമുറക്കാര്‍ പിതൃക്കള്‍ക്ക് അന്ന്‌ ബലിതര്‍പ്പണം നടത്താനെത്തും.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, നെയ്യാറ്റിന്‍കര അരുവിപ്പുറം ശിവക്ഷേത്രം, ശംഖുമുഖം, കോവളം ബീച്ച്, ആലുവ എന്നീ കേന്ദ്രങ്ങളില്‍ ബലിയിടീലിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ ബലിതര്‍പ്പണത്തിന് എത്തുന്നത്.

കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, തിരുനാവായ, തുടങ്ങി ഒട്ടേറെ പുണ്യകേന്ദ്രങ്ങളിലും വാവിന് ബലികര്‍മ്മങ്ങള്‍ നടക്കും. ഇവിടങ്ങളിലും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. കന്യാകുമാരിയിലും കുഴിത്തുറയിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങളെത്തുന്നു.

അമ്പൂരി തേവരുകോണം ശ്രീ മഹാദേവര്‍ ക്ഷേത്രം, അമരവിള ഉദിയന്‍കുളങ്കര ശ്രീ ഭദ്രകാളിക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, തിരുമല അണ്ണൂര്‍ ഭഗവതിക്ഷേത്രം, നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം മേജര്‍ മഹാദവേക്ഷേത്രം, തൃക്കടമ്പ് ക്ഷേത്രം, ഇളവനിക്കര, തത്തമല പൂവന്‍കടവ്, കഠിനംകുളം ശ്രീമഹാദേവര്‍ ക്ഷേത്രം, രാമേശ്വരം ശിവപാര്‍വതി ക്ഷേത്രം എന്നിവടങ്ങളിലെ തീര്‍ഥഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളുണ്ട്.

പാച്ചാളം ആവാടുതുറ കടപ്പുറം, മണക്കാട് ഇരുങ്കുളങ്ങരക്ഷേത്രം, കരുമം ഇടഗ്രാമം കടവില്‍ ശ്രീ ബാലഗണപതിക്ഷേത്രം, കേരളാദിത്യപുരം കേളമംഗലം ശ്രീ മഹാവിഷ്ണ കേന്ദ്രം, കാലടി ചെറുപഴഞ്ഞി ക്ഷേത്രക്കടവ്, ഊക്കോട് വേവിള ശ്രീ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും വാവുബലിതര്‍പ്പണം നടക്കും
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :