അനുബന്ധ വാര്‍ത്തകള്‍
- ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ, കൂടുതൽ പൊലീസിനെ വിന്യസിക്കും, ആവശ്യമെങ്കിൽ സൈന്യം ഇറങ്ങും, അമിത് ഷാ ഉറപ്പുനൽകിയതായി കെജ്‌രിവാൾ
- 24 വയസ് വ്യത്യാസമുണ്ട് ഈ അമ്മയും മകളും തമ്മിൽ ! പക്ഷേ ഇതിൽ അമ്മ ആരാണ് ?
- എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയന്റുകൾ, പുതിയ 200 സിഎൻജി സ്റ്റേഷനുകൾ, പദ്ധതിയുമായി ഐഒസി !
- മാക്സിസ് D90 ഇന്ത്യക്കായി ഒരുങ്ങി, എംജിയുടെ അടുത്ത കരുത്തൻ ഗ്ലോസ്റ്റർ നവംബറിൽ വിപണിയിലെത്തും
- ഇങ്ങനെയാണോ ഉറങ്ങുന്നത് ? ഒന്ന് ശ്രദ്ധിച്ചോളു !
പവന് 32,000 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ
എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി സ്വർണം. പവന് 32,000 രൂപയിലെത്തിയാണ് സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചത്. ഇന്ന് മാത്രം രണ്ട് തവണയായി 520 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.ഇതോടെ ഒരു ഗ്രാമിന് 4000 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
ഈ മാസം തുടക്കത്തിൽ 30.400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. 2080 രൂപയാണ് ഈ മാസം മാത്രം സ്വർണവിലുണ്ടായ വർധനവ്. കൊറോണ വൈറസ് ചൈനീസ് സാമ്പതിക വ്യ്വസ്ഥയെ ബധിച്ചും. ആഗോള സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്ന തളർച്ചയുമാണ് സ്വർണവില വർധിയ്ക്കുന്നതിന് കാർണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തെ കണക്കാകുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്.