അനുബന്ധ വാര്‍ത്തകള്‍
- ലോക്ഡൗൺ ലംഘിച്ച് കറങ്ങി നടന്ന് അച്ഛൻ, പൊലീസിനെ വിളിച്ച് മകൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- മദ്യം കിട്ടിയില്ല, ട്രാൻസ്ഫോമറിൽനിന്നും ഷോക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമം
- ലോക്ഡൗണിനിടെ മദ്യവിൽപ്പനശാലയിൽ മോഷണം, നഷ്ടമായത് 144കുപ്പികൾ
- ദേഹത്ത് ബോംബുണ്ടെന്ന് യുവതി; ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും; എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി
- വ്യാപരിയ്ക്ക് കോവിഡ് 19, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക് അടച്ചു
ഏപ്രിൽ 15 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഏഷ്യ
മുംബൈ: ഏപ്രില്‍ 15 മുതല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ ഇന്ത്യ. ഏപ്രില്‍ 15 മുതല്‍ യാത്രകൾക്കായി ബുക്കിംഗ് നടത്താം എന്നാണ് എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചിരിക്കുന്നത്. തിരുമാനത്തിൽ മറ്റമുണ്ടായാൽ യാത്രക്കരെ ഉടൻ വിവരം അറിയികും എന്നും എയർ ഏഷ്യ വക്താവ് വ്യക്തമാക്കി.
എന്നാല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഈ വിഷയത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ തീരുമാനത്തില്‍ മാറ്റം വരാൻ സാധ്യതയുണ്ടെന്നും എയർ ഏഷ്യ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. മിക്ക വിമാന കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏപ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.