വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 6 ഏപ്രില്‍ 2020 (11:26 IST)
കോവിഡ് വ്യാപനത്ത തുടർന്ന് രാജ്യത്ത് ലോക്‌ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ പ്രിപെയ്ഡ് റീചാർജ് ചെയുന്നതിന് പുതിയ മാർഗങ്ങൾ ഒരുക്കുകയാണ് എയർടെൽ. എടിഎമ്മുകൾ, പലചരക്ക് കടകൾ, ഫാർമസി സ്റ്റോറുകൾ എന്നിവ വഴി പ്രീപെയ്ഡ് നമ്പറുകൾ റീചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുകയാണ് എയർടെൽ. ഓൺലൈൻ റീചാർജ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സധിയ്ക്കത്തവർക്കാണ് പുതിയ സൗകര്യം ഒരുക്കുന്നത്.
എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് എടിഎമ്മുകൾ വഴി റീചാർജ് ചെയ്യാവുന്ന സംവിധാനം
എയർടെൽ ഒരുക്കുന്നത്. ബിഗ് ബസാർ ഗ്രോസറി സ്റ്റോറുകൾ, അപ്പോളോ ഫാർമസി എന്നിവിടങ്ങളിലൂടെയും ഉപയോക്താക്കൾക്ക് പ്രിപെയ്ഡ് റീചാർജ് ലഭ്യമാക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കളുടെ പ്രിപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി എയർടെൽ ഏപ്രിൽ 17 വരെ നീട്ടി നൽകിയിരുന്നു. പോസ്റ്റ് പേയ്ഡ് ഉപയോക്താക്കൾക്കായി 100 രൂപയ്ക്ക് 15 ജിബി ഡേറ്റ ലഭിയ്ക്കുന്ന പുതിയ പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.