1. വാര്‍ത്താലോകം
  2. ധനകാര്യം
  3. യൂണിയന്‍ ബജറ്റ് 2018
  4. Budget 2018 In Malayalam

യൂണിയന്‍ ബജറ്റ് 2018: ഇത്തവണത്തേത് നല്ല ബജറ്റ് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി
ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല. ജനപ്രിയ ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കയെന്ന സൂചനയാണ് ശുക്ല നല്‍കിയത്.
 
ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ബി ജെ പി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. 
 
അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റിലേക്ക് തിരിച്ചിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധനമന്ത്രി പാര്‍ലമെന്‍റിലേക്ക് തിരിച്ചത്.
About Writer
BIJU
അടുത്ത ലേഖനം
നിരത്തിലെ തരംഗമാകാന്‍ ഫോര്‍ഡിന്റെ പുതിയ സിയുവി ‘​ഫ്രീസ്റ്റൈല്‍’ വിപണിയിലേക്ക് !