ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 31 ജനുവരി 2018 (19:50 IST)
2019ല്‍ നടക്കാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം. ഭരണം നിലനിര്‍ത്താനും സര്‍ക്കാരിനെതിരെയുള്ള ജനവികാരം നീക്കാന്‍ കഴിയുന്നതുമായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതില്‍ സംശയമില്ല.
ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണ് അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജിഎസ്ടി തിരിച്ചടിയോ നേട്ടമോ എന്ന ചര്‍ച്ച ഇപ്പോഴും തുടരവെ ജനവികാരങ്ങളെ ബജറ്റ് മാനിച്ചേക്കും.
നോട്ട് നിരോധനവും തുടര്‍ന്നുള്ള ജിഎസ്ടി പരിഷ്‌കാരവും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയെന്ന് വ്യക്തമാക്കുകയും പുതിയ തീരുമാനങ്ങള്‍ സാമ്പത്തിക അടിത്തറ ശക്തപ്പെടുത്തുന്നതിനുമാണെന്ന് വ്യക്തമാക്കി തരുന്നതായിരിക്കും ജെയ്‌റ്റ്‌ലിയും ബജറ്റ്.