aparna|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2017 (10:10 IST)
സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സത്യപാൽ സിംഗ്. യുവതലമുറയിലെ സ്ത്രീകളുടെ വസ്ത്രധാരണാരീതിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സത്യപാല്‍ സിംഗ് ഉന്നയിക്കുന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്താണ് സത്യപാല്‍ സിംഗ് തന്റെ യാഥാസ്ഥിതിക ചിന്താഗതി പുറത്തെടുത്തത്.
ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും കെട്ടിലെന്ന് അദ്ദേഹം പറയുന്നു. ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. വിവാഹ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഒരു പുരുഷനും കല്യാണം കഴിക്കില്ല. ഗോരഖ്പൂരില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.