അനുബന്ധ വാര്‍ത്തകള്‍
- മത്തിക്ക് അജ്ഞാത രോഗം ! കഴിച്ചാല്‍ എട്ടിന്റെ പണി ഉറപ്പ്...; എന്താണ് ആ രോഗം ?
- ''കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം''; ബിനോയ് കോടിയേരി വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
- ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണ്ട
- ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം; കോടിയേരിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
- മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ... ഈ മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുള്ള വിഷം ! മുന്നറിയിപ്പുമായി അധികൃതര്‍
ആ പൂച്ചകള്‍ ചത്തതെങ്ങനെ? മീന്‍തലയില്‍ ഒളിച്ചിരിക്കുന്ന രഹസ്യമെന്ത്?
മീന്‍ കഴിച്ചാല്‍ പൂച്ച ചാകുമോ? ഇതെന്തൊരു ചോദ്യം എന്നാണോ? എങ്കില്‍ കേട്ടോളൂ, ഇടുക്കിയില്‍ മീന്തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഒമ്പത് പൂച്ചകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
മൂലമറ്റം അറക്കുളം മൈലാടിക്ക് സമീപം ആലിന്‍ചുവട്ടിലെ രണ്ട് വീടുകളിലെ പൂച്ചകളാണ് മീന്തല കഴിച്ചതോടെ ചത്തുവീണത്. ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണവും ചത്തു. സുരേന്ദ്രന് വളര്‍ത്തുന്ന ഒരു പൂച്ചയും ചത്തതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി.
തൊടുപുഴയില്‍ നിന്ന് ഇവിടെ വില്‍പ്പനയ്ക്കെത്തുന്ന മീന്‍ പരിശോധിക്കാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. മീനില്‍ ഏതെങ്കിലും തരത്തിലുള്ള കീടനാശിനികള്‍ തളിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുകയാണ്. പൂച്ചകളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടികള്‍. എന്തായാലും ഈ പ്രദേശത്തെ മീന്‍ കഴിക്കുന്നവരൊക്കെ ആശങ്കയിലാണ്.