ബിഗ് ബോസ് പുതിയ മത്സരാര്‍ത്ഥികള്‍ ആരൊക്കെ ? ഇനി 10 നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (17:44 IST)
ജനപ്രിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് അഞ്ചാം സീസണ്‍ ആയി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന് അറിയുവാനായി പത്ത് ദിവസം ഇനി കാത്തിരിക്കണം.

ബിഗ് ബോസ് അഞ്ചാം സീസണിന്റെ പുതിയ പ്രമോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സ്റ്റാര്‍ സിംഗര്‍ മൂന്നാം സീസണിലെ ഗ്രാന്‍ഡ് ഫിനാലെയിലെ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോയുമായി എത്തിയത്.

'പാട്ടുകള്‍ പോലെ ഒറിജിനല്‍ ആയ മത്സരാര്‍ത്ഥികളുമായി ഞാന്‍ അടുത്താഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഒറിജിനലായ കാഴ്ചകളും ഒറിജിനല്‍ ആയ ജീവിതവും സമന്വയിക്കുന്ന ബി?ഗ് ബോസ് മലയാളം അഞ്ചാം സീസണുമായി ഞാന്‍ വരുന്നു. മാര്‍ച്ച് 26ന്. കാത്തിരിക്കുക.. ബി?ഗ് ബോസ് മലയാളം സീസണ്‍ ഫൈവ്'-എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.


.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :