1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Robin Radhakrishnan Bigg Boss

ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു: ഡോക്ടര്‍ റോബിന്‍

Robin Radhakrishnan Bigg Boss
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആരൊക്കെയാകും മത്സരാര്‍ഥികള്‍ എന്ന് അറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നാലാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ അഞ്ചാം സീസണിലും മത്സരാര്‍ഥിയായി എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ റോബിന്‍ ഇനി സിനിമ തിരക്കുകളിലേക്ക് പോകുകയാണ്. അതേസമയം തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണമുണ്ടായിരുന്നെന്ന് റോബിന്‍ പറയുന്നു. 'ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. എനിക്ക് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്‍ഫിഡന്‍സില്ല,' റോബിന്‍ പറഞ്ഞു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നയൻതാരയും വിക്കിയും മുംബൈയിൽ, പുതിയ വിശേഷങ്ങൾ