'അമല പോള്‍' ബിഗ് ബോസില്‍ പോയാല്‍ എന്തായാലും വിജയിക്കും: വിവേക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (08:57 IST)
നടി അമല പോള്‍ ബിഗ് ബോസില്‍ എത്തുമോ എന്നത് പലപ്പോഴായി ഉയര്‍ന്നു കേട്ട ഒരു ചോദ്യമാണ്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് നടി. ബിഗ് ബോസില്‍ ഒരിക്കലും വരില്ല എന്നാണ് അമല പറയുന്നത്. തനിക്ക് പറ്റുന്ന പരിപാടി അല്ലെന്നും ഹംഗര്‍ ഗെയിംസ് ആണെങ്കില്‍ ഒരു കൈ നോക്കാം എന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമല ബിഗ് ബോസില്‍ പോയാല്‍ എന്തായാലും വിജയിക്കും എന്നാണ് ടീച്ചറിന്റെ സംവിധായകന്‍ വിവേക് പറഞ്ഞത്.

എപ്പോള്‍ എന്ത് പറയണമെന്ന് അമലയ്ക്ക് കൃത്യമായി അറിയാമെന്ന് വിവേക് പറഞ്ഞു. തമിഴ് ബിഗ് ബോസില്‍ നിന്ന് അമലയ്ക്ക് വിളി വന്നിരുന്നു അവസരം ലഭിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ മറുപടി നല്‍കുകയായിരുന്നു അമലയും സംവിധായകനും.

ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തിയ അമലയുടെ ചിത്രമാണ് ദ ടീച്ചര്‍.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആടുജീവിതം തുടങ്ങിയ സിനിമകളാണ് അമലയുടേതായി മലയാളത്തില്‍ നിന്ന് ഇനി പുറത്തു വരാനുള്ളത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :