ബിഗ് ബോസ് അവതാരകനാകാന്‍ എനിക്ക് വലിയ ഓഫറാണ് കിട്ടിയത്, പക്ഷേ വേണ്ടെന്നുവച്ചു: മമ്മൂട്ടി

അത് താന്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (09:45 IST)

മലയാളത്തില്‍ ഏറെ ജനപ്രീതിയുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസില്‍ മോഹന്‍ലാല്‍ ആണ് അവതാരകന്‍. യഥാര്‍ഥത്തില്‍ ബിഗ് ബോസ് അവതാരകനാകാന്‍ ആദ്യം ക്ഷണം ലഭിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാണ്. അത് താന്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

' കൊക്കോ കോളയുടെ പരസ്യം ചെയ്യാന്‍ കിട്ടിയ ഓഫറിനേക്കാള്‍ വലിയ ഓഫറാണ് ബിഗ് ബോസ് ചെയ്യാന്‍ ലഭിച്ചത്. അത്ര വലിയ ഓഫറായിരുന്നു. അവരോട് ചോദിച്ചാല്‍ പറയും. നമുക്ക് ശരിയാവില്ല എന്ന് തോന്നി വേണ്ടെന്നുവച്ചതാണ്. അത് ശരിയാവില്ല. അവസാനം നമുക്ക് ശ്വാസം മുട്ടും,' മമ്മൂട്ടി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :