1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Shafna Nizam Birthday Photo

പ്രിയപ്പെട്ടവള്‍ക്ക് നൂറുമ്മകള്‍; ഷഫ്‌നയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് സജിന്‍

Sajin
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. സാന്ത്വനം പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമാണ്. ഭാര്യയും നടിയുമായ ഷഫ്‌നയുടെ ജന്മദിനാഘോഷങ്ങളുടെ സന്തോഷത്തിലാണ് ഇന്ന് സജിന്‍. പ്രിയപ്പെട്ടവളുടെ ജന്മദിനം കേക്ക് മുറിച്ച് സജിന്‍ ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 
 
ഷഫ്‌നയ്ക്ക് പിറന്നാള്‍ മുത്തം നല്‍കുകയാണ് സജിന്‍. ഒന്നിച്ച് ജന്മദിനം ആഘോഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഷഫ്‌നയും. 
 
ഷഫ്നയുടെയും സജിന്റെയും പ്രണയവിവാഹമായിരുന്നു. പ്ലസ് ടു എന്ന സിനിമയിലാണ് സജിനും ഷഫ്നയും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത്. പിന്നീട് ഇരുവരുടെയും സൗഹൃദം വളര്‍ന്നു. പ്രണയം പിന്നീട് വിവാഹത്തിലാണ് കലാശിച്ചത്. വ്യത്യസ്ത മതവിഭാഗക്കാര്‍ ആയതിനാല്‍ ഇരുവരുടെയും വീട്ടില്‍ നിന്നു എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത് ഇരുവരും ഒന്നിച്ചു. കഥ പറയുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ശ്രീനിവാസന്റെ മൂത്ത മകളായി ഷഫ്ന അഭിനയിച്ചിട്ടുണ്ട്.
 
 
About Writer
രേണുക വേണു