സാന്ത്വനം സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; പിള്ളച്ചേട്ടനായി സഹായം ചോദിച്ച് മറ്റ് താരങ്ങള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (12:35 IST)

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ കൈലാസ് നാഥ്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് കൈലാസ് നാഥ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സാന്ത്വനം സീരിയലിലെ മറ്റ് താരങ്ങളാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ലിവര്‍ മാറ്റിവയ്ക്കണമെന്നും താരങ്ങള്‍ പറയുന്നു. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസാണ് കൈലാസ് നാഥിന്. കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ ഹൃദയാഘാതവും സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണ്. സുമനലുകള്‍ കൈലാസ് നാഥിനെ സഹായിക്കാന്‍ മുന്‍പോട്ടുവരണമെന്നും സാന്ത്വനം താരങ്ങള്‍ ആവശ്യപ്പെട്ടു. കൈലാസ് നാഥിന്റെ മകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :