അനുബന്ധ വാര്‍ത്തകള്‍
- 'നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ'; വിമര്‍ശനങ്ങള്‍ക്ക് മാസ് മറുപടിയുമായി ബിരിയാണി സംവിധായകന് സജിന്‍ ബാബു
- കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാൾ, പ്രശംസയുമായി റോഷൻ ആൻഡ്രൂസ്
- ഒ.ടി.ടി റിലീസില്‍ നേട്ടം കൊയ്ത് 'ബിരിയാണി',24 മണിക്കൂറിനുള്ളില്‍ 50,000 ല്‍ കൂടുതല്‍ കാഴ്ചക്കാര്‍
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ബിരിയാണി
- മലയാളം നേടിയത് 13 പുരസ്കാരങ്ങള്‍: മരക്കാര്‍ മികച്ച ചിത്രം, ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം
'ബിരിയാണി' വ്യാജ പതിപ്പുകളോട് സാമൂഹ്യ അകലം പാലിക്കൂ:കേവ് ടീം
നടി കനികുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി. അടുത്തിടെയാണ് കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തീയറ്ററുകളില്‍ റിലീസ് ചെയ്തതിനേക്കാള്‍ നല്ല പ്രതികരണം ഒ.ടി.ടി റിലീസിലൂടെ ചിത്രത്തിന് ലഭിച്ചു. അതുപോലെതന്നെ ഈ സിനിമ നേരിടുന്ന പുതിയ വെല്ലുവിളിയാണ് വ്യാജ പതിപ്പുകള്‍. ഒറിജിനല്‍ മാത്രം കാണാന്‍ ശ്രമിക്കുഎന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് കേവ് ടീം.
'വ്യാജ പതിപ്പുകളോട് സാമൂഹ്യ അകലം പാലിക്കൂ. ബിരിയാണി ആസ്വദിക്കു കേവിലൂടെ മാത്രം.ഒറിജിനല്‍ മാത്രം കാണാന്‍ ശ്രമിക്കു'-കേവ് ടീം കുറിച്ചു.
സിനിമ ഒരു തവണ കാണുവാനായി 99 രൂപയാണ് കാണിയില്‍ നിന്ന് ഈടാക്കുന്നത്.മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഒ.ടി.ടി റിലീസ് ചെയ്യുന്നതെന്ന് സംവിധായകന് സജിന്‍ ബാബു പറഞ്ഞിരുന്നു.
അടുത്ത ലേഖനം