ബിഗ് ബോസ് തന്ന കെയറില്‍ ഭയങ്കര ഹാപ്പിയാണ്:അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (10:33 IST)
ആശങ്കകള്‍ക്ക് വിരാമമിട്ട് അഖില്‍ മാരാര്‍ കഴിഞ്ഞദിവസം ബിഗ് ബോസില്‍ തിരിച്ചെത്തിയിരുന്നു.ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിദഗ്ധ പരിശോധനയ്ക്കായി താരത്തെ ഹൗസില്‍ നിന്നും മാറ്റിയിരുന്നു.

മെഡിക്കല്‍ റൂമിലൂടെയാണ് അഖിലിനെ പുറത്തേക്ക് കൊണ്ടുപോയത്. കണ്‍ഫെഷന്‍ റൂമിലൂടെയാണ് അഖില്‍ തിരിച്ചെത്തിയത്. താരത്തിന്റെ ആരോഗ്യ വിവരങ്ങള്‍ ബിഗ് ബോസ് ചോദിച്ചറിഞ്ഞു.

ആരോഗ്യം എങ്ങനെയുണ്ടെന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നല്ല ചികിത്സ ആയിരുന്നുവെന്നും അഖില്‍ പറഞ്ഞു.നല്ല രീതിയില്‍ കെയര്‍ ചെയ്തിരുന്നു. ഒരുപാട് സന്തോഷം. വന്നപോലെ കൂടുതല്‍ സജീവമായി തന്നെ താന്‍ ഇറങ്ങുമെന്നും അഖില്‍ പറഞ്ഞു.
ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുക ഭക്ഷണവും മരുന്നുകളും കൃത്യമായി കഴിക്കുക ആരോഗ്യത്തോടെ മികച്ച മത്സരം കാഴ്ചവെക്കാന്‍ ശ്രമിക്കുക എന്നാണ് ബിഗ് ബോസ് പറഞ്ഞത്.ബിഗ് ബോസ് തന്ന കെയറില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അതുതന്നെ മതി എനിക്ക് മുന്നോട്ട് പോകാനെന്നും അഖില്‍ മറുപടി നല്‍കി. ഇതു പറഞ്ഞുകഴിഞ്ഞതും വീട്ടിനകത്തേക്ക് പോകാനുള്ള നിര്‍ദ്ദേശം അഖിലിന് ബിഗ് ബോസ് നല്‍കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :