1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Bigg Boss Malayalam Grand Finale Live Updates

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളത്തില്‍ ഒരു വനിത മത്സരാര്‍ഥി കിരീടം ചൂടുന്നത് ആദ്യമായി; ചരിത്രം കുറിച്ച് ദില്‍ഷ

Bigg Boss Malayalam Grand Finale Live Updates ബിഗ് ബോസ് വിജയിയെ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം
Bigg Boss Malayalam Season 4 Grand Finale: ജനകീയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാം പതിപ്പിന് അവസാനം. ഞായറാഴ്ച നടന്ന ഗ്രാന്റ് ഫിനാലെയില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിച്ചു. ആറ് പേരാണ് ഫൈനലില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ആകാന്‍ ഏറ്റുമുട്ടിയത്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, ലക്ഷ്മിപ്രിയ, സൂരജ് എന്നിവരായിരുന്നു ഫൈനലിസ്റ്റുകള്‍. 

സൂരജ് പുറത്ത്
 
ഫൈനലിസ്റ്റുകളായ ആറ് പേരില്‍ നിന്ന് ആദ്യം പുറത്തായത് സൂരജ്. മോഹന്‍ലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ധന്യയും പുറത്ത് 
 
ബിഗ് ബോസ് വീട്ടില്‍ നിന്ന് സൂരജിന് പിന്നാലെ ധന്യ മേരി വര്‍ഗീസും പുറത്തായി. ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി, റിയാസ്, ദില്‍ഷ എന്നിവരാണ് വിജയി ആകാന്‍ വേണ്ടി പിന്നീട് ഏറ്റുമുട്ടിയത്.
 
ലക്ഷ്മിപ്രിയയും പുറത്തായി ! 
 
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ അവസാന ആറ് മത്സരാര്‍ഥികളില്‍ നിന്ന് മൂന്നാമത്തെ ആളായി പുറത്തായത് ലക്ഷ്മിപ്രിയയാണ്. 
 
റിയാസിന് മൂന്നാം സ്ഥാനം ! ബിഗ് ബോസില്‍ നിന്ന് പുറത്ത് 
 
ബിഗ് ബോസ് വീട്ടില്‍ നിന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി റിയാസാണ് പുറത്തായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ മത്സരാര്‍ഥിയാണ് റിയാസ്.

ബ്ലെസ്‌ലിക്ക് രണ്ടാം സ്ഥാനം 
 
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ബ്ലെസ്‌ലിക്ക് രണ്ടാം സ്ഥാനം. അവസാന വാരം ബ്ലെസ്‌ലിയും ദില്‍ഷയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. 
 
ദില്‍ഷ വിജയി ! 50 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തം 
 
ബിഗ് ബോസ് സീസണ്‍ 4 വിജയിയായി ദില്‍ഷ പ്രസന്നന്‍. സൂപ്പര്‍താരം മോഹന്‍ലാലാണ് ഗ്രാന്റ് ഫിനാലെയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റില്‍ വിന്നറാകുന്നത്. 50 ലക്ഷത്തിന്റെ ഫ്‌ളാറ്റാണ് ദില്‍ഷയ്ക്ക് ലഭിക്കുക. 
 
 
 
 
 
 
അടുത്ത ലേഖനം
ചങ്ങല ടോപ്പാക്കി ഫോട്ടോഷൂട്ട്, പിന്നാലെ പരിക്കേറ്റ് ഉർഫി ജാവേദ്