ബിഗ് ബോസ് ഫിനാലെ: എല്ലാവരും ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് റോബിന്‍ !

രേണുക വേണു| Last Modified വ്യാഴം, 30 ജൂണ്‍ 2022 (08:25 IST)

ബിഗ് ബോസ് സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തി. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ. തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കളം നിറഞ്ഞിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ഇതാ ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ഥിയായിരുന്ന ഡോക്ടര്‍ റോബിനും ഫിനാലെയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നു.

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദില്‍ഷ പ്രസന്നനുവേണ്ടി വോട്ട് ചെയ്യണമെന്നാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'ഞാന്‍ ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ എത്തിയിരിക്കുകയാണ്. ഇനി ഒന്നു രണ്ട് ദിവസങ്ങള്‍ കൂടി മാത്രേ ഉള്ളൂ. എന്റെ പ്രിയ സുഹൃത്തായ ദില്‍ഷയെ എന്നെ സ്‌നേഹിക്കുന്ന എല്ലാവരും സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. വോട്ടിട്ട് അടിച്ച് പൊളിക്ക്' വോട്ട് അഭ്യര്‍ത്ഥിച്ച് റോബിന്‍ പറഞ്ഞു.

ആറ് പേരാണ് ബിഗ് ബോസ് സീസണ്‍ 4 വിജയി ആകാന്‍ ഇപ്പോള്‍ വാശിയോടെ ഏറ്റുമുട്ടുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ഥി ദില്‍ഷ തന്നെ. ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്‌ലി, സൂരജ്, ധന്യ എന്നിവരാണ് മറ്റ് അഞ്ച് മത്സരാര്‍ഥികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :