ചങ്ങല ടോപ്പാക്കി ഫോട്ടോഷൂട്ട്, പിന്നാലെ പരിക്കേറ്റ് ഉർഫി ജാവേദ്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (17:09 IST)
പരീക്ഷണങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയും പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്ന താരമാണ് ഉർഫി ജാവേദ്. ചങ്ങലയിലും ചാക്കിലും വയറിലുമെല്ലാം ഉർഫി തൻ്റെ ഫാഷൻ പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ ഈ പരീക്ഷണങ്ങൾ അത്ര സുഖകരമല്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ ചങ്ങല കൊണ്ടുള്ള ബാക്ക്ലസ് ടോപ്പ് ധരിച്ചപ്പോഴുണ്ടായ പ്രശ്ന്ങ്ങളെ പറ്റിയാണ് താരം മനസ് തുറന്നത്.

ചങ്ങല കൊണ്ട് ഒരുക്കിയ ബാക്ക്‌ലസ് ടോപ്പിലുള്ള ഉർഫിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴുത്തിൽ കട്ടിയുള്ള ചങ്ങല ധരിച്ചാണ് ടോപ്പാക്കി മാറ്റിയത്. ഇത് ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിനേറ്റ പരിക്കിനെ പറ്റിയാണ് താരം മനസ് തുറന്നത്. ആഫ്റ്റർ എഫക്ട് എന്ന അടിക്കുറിപ്പിൽ കഴുത്തിൽ ചുവന്ന് കിടക്കുന്ന പരിക്കിൻ്റെ ചിത്രമാണ് താരം പങ്കുവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :