യുവരാജ് അഭിനയിക്കുന്നു ? ആരാധകരിൽ ആകാംക്ഷ ഉയർത്തിയ വാർത്തകൾക്ക് മറുപടിയുമായി താരം

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 20 ഫെബ്രുവരി 2020 (19:02 IST)
യുവരാജ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നു എന്ന് ആരാധകരുടെ ആകാംക്ഷ കുറച്ചൊന്നുമല്ല ഉയർത്തിയത്.ഭാര്യ ഹാസൻ കീച്ചിനും, ഇളയ സഹോദരൻ സൊരാവാൻ സിങിനുമൊപ്പം യുവരാജ് വെബ്‌സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആരാധകരിൽനിന്നും ചോദ്യങ്ങൾ ഉയർന്നതോടെ റിപ്പോർട്ടുകളിൽ പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് യുവി.

തന്റെ ഇളയ സഹോദരനാണ് വെബ്‌സീരിസിൽ അഭിനയിക്കുന്നത് എന്ന് ട്വീറ്റിലൂടെ യുവരാജ് വ്യക്തമാക്കുകയായിരുന്നു. 'ഞാൻ വെബ്‌സീരിസിലൂടെ അഭിനയ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത വസ്തുതാപരമായി തെറ്റാണ്. ഞാനല്ല എന്റെ സഹോദരനാണ് വെബ്‌സീരിസുമായി മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ തെറ്റായി പ്രചരിയ്ക്കുന്ന മാധ്യമ വാർത്തകൾ മാധ്യമ സുഹൃത്തുക്കൾ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. യുവരാജ് ട്വിറ്ററിൽ കുറിച്ചു.

യുവരാജിന്റെ ഇളയ സഹോദരനും അമ്മയും ചേർന്നാണ് വെബ്‌സീരീസ് ഒരുക്കുന്നത്. യുവരാജ് വെബ്‌സീരീസിൽ വേഷമിടുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു. ആരാധകാർ ഇതോടെ ഏറെ സന്തോഷത്തിലായി. എന്നാൽ പാല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :