ഉത്തരക്കടലാസിനൊപ്പം 100 രൂപ കെട്ടിവച്ചാൽ, നാലുമാർക്കിന്റെ ചോദ്യത്തിന് കണ്ണുമടച്ച് മൂന്ന് മാർക്ക് നൽകും, വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിന്റെ ഉപദേശം, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (15:36 IST)
ഉത്തർപ്രദേശ് ബോർഡ് പരീക്ഷയിൽ കോപ്പിയടിയ്ക്കാനും, ഉത്തരക്കടലാസിൽ പണം കെട്ടിവച്ച് നൽകാനും നിർദേശം നൽകിയ പ്രിസിപ്പൽ അറസ്റ്റിൽ. വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ ഉപദേശം നൽകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പിടിവീണത്. ലക്നൗവിൽനിന്നും 300 കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് സ്കൂളിലെ പ്രിൻസിപ്പലും മാനേജറുമായ പ്രവീൺ മാളിനെയാണ് പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിൽ സെക്കൻഡറി എജ്യൂക്കേഷൻ ബോർഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷ ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വീളിച്ചുചേർത്ത യോഗത്തിൽ രക്ഷിതാക്കളെ സാക്ഷി നിർത്തിയായിരുന്നു. പരീക്ഷയിൽ ക്രിത്രിമതം കാട്ടാൻ പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. സ്കൂളിലെ ഒരു വിദ്യാർത്ഥി ഇത് ഫോണിൽ പകർത്തുകയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാതി പരിഹാര പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

പരീക്ഷാ പേപ്പറിൽ 100 രൂപ നോട്ട് കെട്ടിവച്ചാൽ 4 മാർക്കിന്റെ ചോദ്യുത്തിന് അധ്യാപകർ കണ്ണുമടച്ച് മൂന്ന് മാർക്ക് നൽകും എന്ന് വരെ പ്രധാന അധ്യാപകൻ പറഞ്ഞു. 'ഞാൻ വെല്ലു വിളിക്കുകയാണ്. എന്റെ സ്കൂളിലെ ഒരു വിദ്യാർത്ഥി പോലും തോൽക്കില്ല. നിങ്ങൾക്ക് പരസ്‌പരം സംസാരിച്ചുകൊണ്ട് പരീക്ഷയെഴുതാം. സർക്കാർ സ്കളുകളിൽനിന്നും ഇൻവിജിലേറ്റർമാരായി വരുന്നത് എന്റെ സുഹൃത്തുക്കളാണ്.

കോപ്പിയടിച്ചതിന് നിങ്ങളെ ആരെങ്കിലും പിടിച്ചാലും രണ്ടടി തന്നാലും ഒന്നും ഭയക്കേണ്ടതില്ല. അത് സഹിച്ചാൽ മതി. ഒരു ചോദ്യത്തിന് പോലും ഉത്തരം എഴുതാതെ വിടരുത്. 100 രൂപ ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കിൽ നാല് മാർക്കിന്റെ ചോദ്യത്തിന് കണ്ണുമടച്ച് അധ്യാപകർ മൂന്ന് മാർക്ക് നൽകും. ജയ്ഹിന്ദ് ജെയ് ഭാർതി എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാന അധ്യാപകൻ നിർദേശങ്ങൾ അവസാനിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :