മോഷണം ആരോപിച്ച് നഗ്നനാക്കി ക്രൂരമർദ്ദനം, യുവവിന്റെ മലദ്വാരത്തിലൂടെ പെട്രോളിൽ മുക്കിയ സ്ക്രൂ അടിച്ചുകയറ്റി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (16:03 IST)
ജയ്‌പൂർ: മോഷണ കുറ്റം ആരോപിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിച്ച ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്‌പൂരിൽനിന്നും 230 കിലോമീറ്റർ ആകലെ നഗൗർ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മർദ്ദനത്തിനിടെ യുവാവിന്റെ മലദ്വാരത്തിലൂടെ പെട്രോളിൽ മുക്കിയ സ്ക്രൂ അടിച്ചുകയറ്റുകയായിരുന്നു. വേദനകൊണ്ട് പുളയുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

നഗൗരിലെ ഒരു വാഹന സർവിസ് സെന്ററിൽ വാഹനം സർവീസ് ചെയ്യാനെത്തിയ ദളിത് സഹോദരൻമാരാണ് ആക്രമിക്കപ്പെട്ടത്. സർവീസ് സെന്ററിലെ അലമാരയിൽനിന്നും പണം മോഷണം പോയി എന്ന് ആരോപിച്ചായിരുന്നു സർവീസ് സെന്ററിലെ ജീവനക്കാർ ചേർന്ന് യുവാക്കളെ നഗ്നരാക്കി മർദ്ദിച്ചത്.

പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് നഗൗർ പൊലീസ് സൂപ്രണ്ട് വികാസ് പഥക് വ്യക്തമാക്കി. അന്യായമായി തടവിൽവക്കൽ, മനപ്പൂർവമായി മുറിവേൽപ്പിക്കൽ, അന്യായമായി സംഘടിക്കുക, തുടങ്ങിയ വകുപ്പുകൾ പ്രതികൾതിരെ ചുമത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :