മദ്രാസ് ഐഐടിയിൽ സ്ത്രീകളൂടെ ശുചിമുറിയിൽ വീഡിയോ പകർത്താൻ ശ്രമം, അധ്യാപകനെ പിടികൂടി

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 20 ഫെബ്രുവരി 2020 (14:50 IST)
ചെന്നൈ: മദ്രാസ് ഐഐടി ക്യാംപസിലെ സ്ത്രീകളുടെ ശുചിമുറിയിൽ വീഡിയോ പകർത്താൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് പിടികൂടി. ഐഐടിയിലെ എയ്റൊസ്പേസ് എഞ്ചിനിയറിങ് ഡിപ്പർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ശുഭം ബാനാർജിയാണ് പിടിയിലായത്.

മുപ്പത് വയസുകാരിയായ ഗവേഷണ വിദ്യാർത്ഥി റെസ്റ്റ് റൂമിൽ എത്തിയതോടെ സമീപത്തെ ജനാലക്കരികിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഫോൺ എടുത്ത് പരിശോധിച്ചതോടെ വീഡിയോ റെക്കോർഡ് ചെയ്യുന്ന നിലയിലായിരുന്നു. ഇതോടെ യുവതി ബഹളം വക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിയിൽ ഉള്ളവരെ പൂട്ടിയിടുകയുമായിരുന്നു.

തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി പുരുഷൻമാരുടെ ടോയ്‌ലെറ്റ് പരിശോധിച്ചതോടെയാണ് ഫോൺ ശുഭം ബാനാർജിയുടേതാണ് എന്ന് വ്യക്തമായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി. ഇന്ത്യൻ എക്സ്‌പ്രെസ് റിപ്പോർട്ട് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :