മോദിയുടെ ഇംഗ്ലിഷ് മികച്ചത്, പക്ഷേ അദ്ദേഹം സംസാരിക്കുന്നില്ല: പ്രധാനമന്ത്രിയെ ട്രോളി ‌ട്രംപ്, വീഡിയോ !

Last Updated: തിങ്കള്‍, 26 ഓഗസ്റ്റ് 2019 (20:44 IST)
ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് വളരെ മികച്ചതാണെന്ന് അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ കശ്മീർ വിഷയത്തിൽ ഇരുവരും സംയുക്തമായി നടത്ത വാർത്താ സമ്മേളനത്തിലായിരുന്നു. ട്രംപിന്റെ തമാശ. മോദി ഇംഗ്ലിഷ് സംസാരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് ട്രംപിന്റെ പരാതി.

'മോദിയുടെ ഇംഗ്ലിഷ് മികച്ചതാണ്. പക്ഷേ അദ്ദേഹം സംസാരിക്കാൻ തയ്യാറാകുന്നില്ല' എന്നയിരുന്നു ട്രംപിന്റെ പ്രതികരണം. മോദി ഹിന്ദിയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ട്രംപ് ചെറുതായൊന്ന് ട്രോളിയത്.. ഇത് കേട്ട പ്രധാനമന്ത്രി പൊട്ടിച്ചിരിച്ച് സൗഹൃദത്തിൽ ട്രംപിന്റെ കയ്യിൽ ഒരു അടി കൊടുത്താണ് മറുപടി പറഞ്ഞത്. വർത്താ സമ്മേളനത്തിനിടെ ഉണ്ടായ ഈ തമാശയുടെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :