കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമെന്ന് മോദി, മുൻ നിലപാട് തിരുത്തി ട്രംപ്

Last Updated: തിങ്കള്‍, 26 ഓഗസ്റ്റ് 2019 (20:24 IST)
ബെയറിറ്റ്സ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉപയകക്ഷി പ്രശ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടയിൽ മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്താനാകില്ല എന്നും പ്രധാമന്ത്രി പറഞ്ഞു. ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിൽ നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രധാമനമന്ത്രിയുടെ പ്രതികരണം.

1947ന് മുൻപ് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചായിരുന്നു. ഒരുമുച്ച് ചർച്ച ചെയ്ത പ്രശ്നങ്ങൾ പരിഹരിക്കാനാവും എന്ന ആത്മവിശ്വാസം ഉണ്ട് എന്നും പ്രധാനമന്ത്രി വ്യക്താമാക്കി. കശ്മീർ വിശയത്തിൽ ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാം എന്ന മുൻ നിലപാട് ട്രംപ് തിരുത്തുകയും ചെയ്തു.


കശ്മീരിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ് എന്നാണ്
പ്രധാനമന്ത്രിക്ക് തോന്നുന്നത്. കശ്മീർ വിഷയം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കും. വ്യാപാരം പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ മോദിയുമൊത്താണ് ഭക്ഷണം കഴിച്ചത് എന്നും
ഇന്ത്യയെക്കുറിച്ച് ഏറെ പഠിക്കാൻ സാധിച്ചു എന്നും ട്രംപ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :