അനുബന്ധ വാര്ത്തകള്
- മുതിർന്ന നേതാക്കളുടെ മരണത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദം: പ്രജ്ഞ സിങ്
- ഭർതൃസഹോദരനുമായി അവിഹിതബന്ധമെന്ന് സംശയം, യുവതിയെ തലമുണ്ഡനം ചെയ്ത് വനത്തിലുപേക്ഷിച്ചു
- പുകഴ്ത്തണമെന്ന് ഒരു കൂട്ടർ, പറ്റില്ലെന്ന് മറ്റൊരു കൂട്ടം, കോൺഗ്രസിൽ മോദിയുടെ പേരിൽ തല്ല്
- എക്സ്എൽ6ന് പിന്നാലെ ചെറുകാറുമായി മാരുതി, എസ്-പ്രസോ ഉടൻ വിപണിയിലേക്ക് !
- മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിൽ വ്യത്യാസം ഉണ്ട്: പ്രഭാസ് പറയുന്നത് ഇങ്ങനെ !
കണ്ണുകൊണ്ട് നോക്കുന്നിടത്തേക്ക് ഫോക്കസ്, ഓട്ടോഫോക്കസിൽ അമ്പരപ്പിക്കുന്ന ടെക്കനോളജിയുമായി ക്യാനൻ
ഓട്ടോ ഫോക്കസിലും ഫോളോ ഫോക്കസിലുമെല്ലാം കൂടുതൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഓരോ കമ്പനികളും. പക്ഷികളുടെ കണ്ണുകൾ തിരിച്ചറിഞ്ഞ് ഫോക്കസ് ഉറപ്പിക്കുന്ന സാങ്കേതികവിദ്യ സോണി ക്യാമറകളിലൂടെ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കണ്ണുകൊണ്ട് നോക്കുന്നിടത്ത് ഫോക്കസ് ഉറപ്പിക്കുന്ന സാങ്കേതികവിദ്യ വീണ്ടും വികസിപ്പിക്കുകയാണ് ക്യാനൻ.
ഈ സംവിധാനത്തിനായുള്ള പേറ്റന്റുകൾ കമ്പനി നേടിയതായാണ് റിപ്പോർട്ടുകൾ. വ്യുഫൈൻഡറിലൂടെ ഫോട്ടോഗ്രാഫർ നോക്കുന്ന ഇടത്തേക്ക് ഫോക്സ് കേന്ദ്രീകരിക്കുന്ന സാങ്കേതികവിദ്യയാണ് ക്യാനൻ കൊണ്ടുവരുന്നത്. കണ്ണുകൾ കൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോ ഫോക്കസ് സംവിധാനം എന്നാണ് ഈ സാങ്കേതികവിദ്യയെ കുറിച്ച് ക്യാനൻ പറയുന്നത്. മിറർലെസ് ക്യാമറകളിലായിരിക്കും ഈ സംവിധാനം ആദ്യം എത്തുക.
ഫോട്ടോഗ്രാഫർ നോക്കുന്നത് ഫ്രെയിമിന്റെ ഏതുഭാഗത്തേക്കാണ് എന്ന് ക്യാമറക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക സെൻസർ ഇൻഫ്രാറെഡ് ലൈറ്റിന്റെ സഹായത്തോടെ കണ്ടെത്തുകയും ആ ഭാഗത്തേക്ക് ഫോക്കസ് ഉറപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ക്യാനൻ ഈ സംവിധാനം ആദ്യമായല്ലാ കൊണ്ടുവരുന്നത്. 1992ൽ തന്നെ ഈ സംവിധാനം ക്യാനൻ ക്യാമറകളിൽ ഉണ്ടായിരുന്നു. EOS 5/A2E/EOS 3, EOS Elan II E, EOS Elan 7NE എന്നി ക്യാമറകളിലാണ് ഈ സംവിധനം ഉണ്ടായിരുന്നത്.