റോൾസ് റോയ്സിന്റെ ആദ്യ എസ്‌യുവി 'കള്ളിനൻ' സ്വന്തമാക്കി ആക്ഷൻ ഹീറോ അജയ് ദേവ്‌ഗൺ !

Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (19:50 IST)
സിനിമാ താരങ്ങളുടെ വാഹന പ്രേമം എപ്പോഴും വാർത്തയാവാറുള്ളതാണ്. വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ലോക വാഹന വിപണിയിലെ തന്നെ വമ്പൻ കാറുകളാണ് സ്വന്തമാക്കാറുള്ളത്. ബോളിവുഡിലെ ആക്ഷൻ ഹീറോയായ അജയ് ദേവ്‌ഗൺ തന്റെ പ്രൗഢമായ യാത്രകൾക്ക് റോൾസ് റോയ്സിന്റെ കള്ളിനൻ സ്വന്തമാക്കിയതാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന വാർത്തകളിലൊന്ന്.

ഏഴ് കോടിയോളം വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിൽ അധികം ആരും സ്വന്തമാക്കിയിട്ടില്ല. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ റോൾസ് റോയ്സ് വിപണിയിൽ എത്തിച്ച ആദ്യ എസ്‌യുവിയാണ് കള്ളിനൻ. 2018ൽ തന്നെ റോൾസ് റോയ്സ് ഇന്ത്യൻ വിപണീയിൽ വാഹനത്തെ അവതരിപ്പിച്ചിരുന്നു എങ്കിലും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വാഹനം വിൽപ്പനക്കെത്തിയത്.

കരുത്തും ആ‍ഡംബരവുമാണ് ബ്രിട്ടീഷ് വാഹന നിർമ്മാത്താക്കളായ റോൾസ് റോയിസിന്റെ മുഖമുദ്ര. കാറിന്റെ ഡിസൈനിൽ തന്നെ പ്രകടമായി കാണാം ഇത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരിൽ‌നിന്നുമാണ് വഹനത്തിന് കള്ളിനൻ എന്ന പേര് നൽകിയിരിക്കുന്നത്. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനാവുന്ന തരത്തിലുള്ളതാണ് വാഹനത്തിന്റെ അടിത്തറ.

571 ബിഎച്ച്‌പി കരുത്തും 650 എൻ‌എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കള്ളിനന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കള്ളിനന് ആവും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള ലക്ഷ്വറി എസ്‌യു‌വികളിൽ ഒന്നാണ് കള്ളിനൻ എന്നാണ് റോൾസ് റോയ്സ് ആവകാശപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :