1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Syam Sathyan's Áchan'Photo series

മോളെ ഉപദ്രവിക്കാനായിട്ട് മാഷവിടെ ഇനി ഉണ്ടാവില്ല, ‘അച്ഛനാ‘ പറയണെ! - വൈറൽ ചിത്രങ്ങൾ

അച്ഛൻ
തൃശൂർ ഗഡിയായ ശ്യാം സത്യന്റെ ഫോട്ടോ സീരിസാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ‘അച്ഛനെ’ന്ന സീരീസിൽ അമ്മ മരിച്ച് പോയ സ്വന്തം മകളെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുന്ന അച്ഛന്റെ കഥയാണ് പറയുന്നത്. ഓരോ ഫ്രെയിമും അതിമനോഹരം.
 
കഥകളി വേഷത്തിലെ ദൈവീക ഭാവമായ പച്ചയിൽ തുടങ്ങുന്ന അച്ഛന്റെ കഥാപാത്രം കത്തിവേഷം എടുത്തണയുന്നതോടെ കഥാഗതി മാറിമറിയുകയാണ്. അച്ഛന്റെ വാക്കുകൾ മനസിലാക്കുന്ന മകൾ തന്റെ ഉള്ളിലെ കാളിയെ തിരിച്ചരിയുന്നിടത്താണ് കഥ അവസാനിക്കുന്നത്. 
 
ആത്മാഭിമാനത്തിനു വേണ്ടി സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനും ഇവിടെ മകളെ പഠിപ്പിക്കുന്നത് അച്ഛനാണ്. മകളെ ഉപദ്രവിക്കുന്ന അധ്യാപകനെ കൊലപ്പെടുത്തിയാണ് അച്ഛൻ പ്രതികാരം ചെയ്യുന്നത്. മുപ്പത്തിയൊന്ന് ചിത്രങ്ങളിലൂടെയാണ് ശ്യാം ‘അച്ഛന്റെ’ കഥ പറയുന്നത്. 
അടുത്ത ലേഖനം
ശക്തമായ കാറ്റും കനത്ത മഴയും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്