Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (18:13 IST)
പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് ഭദ്രകാളി. ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വാസിക്കുന്നത്.
ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ. ഭദ്രകാളി ദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടി തരുമെന്നാണ് വിശ്വാസം. കാളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ലോകമാണ് ഭദ്രകാളിപ്പത്ത്.
കടുത്ത വിശ്വാസങ്ങള്‍ പാലിക്കുന്നവര്‍ക്ക് പോലും ഭദ്രകാളിപ്പത്ത് എന്താണെന്ന് അറിയില്ല. ഒരു വ്യക്തിയെ അലട്ടുന്ന പലവിധ പ്രശ്‌നങ്ങളും ആകുലതകളും നീക്കി സമാധാനവും സന്തോഷവും പകരാന്‍ ശേഷിയുള്ള ഒരു സ്‌തോത്രമാണ്
ഭദ്രകാളിപ്പത്ത്. പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്.
ധനം ചോർന്നു പോവുക, കുടുംബ കലഹം, കടുത്ത മദ്യപാനം, കുടുംബത്തിലെ സ്വസ്ഥതയില്ലായ്‌മ, രോഗങ്ങള്‍, തൊഴിലില്ലായ്‌മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ജപിക്കുവാനുള്ള സഹായ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്.
വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്നു ഭദ്രകാളിപ്പത്ത് ജപിക്കാം. വീട്ടില്‍ ജപിക്കുന്നവര്‍
ദേഹശുദ്ധിയോടെ
നിലവിളക്കു
കത്തിച്ചു വച്ച് സ്വസ്ഥമായിരുന്ന്
ഇരുന്ന് ജപിക്കുക.
എന്നാല്‍ ഭദ്രകാളിയെ വീടുകളില്‍ ആരാധിക്കുന്നത് ദോഷമുണ്ടാക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ കാര്യാമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ദേവിയോട് പ്രാര്‍ഥിക്കുന്ന വീടുകളില്‍ അനുഗ്രഹമുണ്ടാകുമെന്നതില്‍ സംശയമില്ല. ഇതിന്റെ ഫലമായി വീടുകളില്‍ എപ്പോഴും ഐശ്വര്യം കളിയാടും. ഒരു ദുഷ്‌ട ശക്തിക്കും വീടുകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇതിനൊപ്പം വീടുകളിലെ ദോഷങ്ങള്‍ അകലുകയും ചെയ്യും.