ശക്തമായ കാറ്റും കനത്ത മഴയും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

എസ് ഹർഷ| Last Updated: ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (08:41 IST)
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എല്ലാ ജില്ലകളിലും പരക്കെ കിട്ടുന്നുണ്ട്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടുംതുറയിലാണ്. ഇവിടെ ഒന്‍പത് സെന്റി മീറ്റര്‍ മഴ ലഭിച്ചു. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :