നാല് ദിവസത്തിനുള്ളിൽ കൊന്നത് 43 വളർത്തുമൃഗങ്ങളെ, ഒടുവിൽ ഹിമപ്പുലിയെ പിടികൂടി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 മെയ് 2020 (11:02 IST)
ഡെറാഡൂൺ: ആടുകളും ചെമ്മരിയാടുകളും ഉൾപ്പടെ 43 വളത്തുമൃഗങ്ങളെ കൊന്ന ഹിമപ്പുലിയെ അധികൃതർ പിടികൂടി. ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിലാണ് സംഭവം. നാലു ദിവസം കൊണ്ട് 43 വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

ആടുകളെ കൂട്ടത്തോടെ കൊലപ്പെടുത്താൻ തുടങ്ങിയതോടെ പുലിയെ പിടികൂടാൻ അധികൃതർ കെണി ഒരുക്കിയിരുന്നു. കന്നുകാലി ഫാമിലൊരുക്കിയ കെണിയിൽ ഹിമപ്പുലി കുടുങ്ങുകയായിരുന്നു. പ്രദേശവാസികൾ വിവരമറിച്ചതിനെ തുടർന്ന് അധികൃതർ എത്തി പുലിയെ കീഴടക്കി. പിടികൂടിയ ഹിമപ്പുലിയെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുഫ്രയിലെ ഹിമാലയൻ നേച്ചർ പാർക്കിലേക്ക് മാറ്റി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :