വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 4 മെയ് 2020 (11:45 IST)
കഴിഞ്ഞ ആഴ്ചയിൽ മികച്ച നേട്ടത്തിന് ശേഷം ഓഹരി വിപണി സൂചികകൾ വീണ്ടും ന,ഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. 1441 പോയന്റ് നഷ്ടത്തോടെ സെൻസെക്സ് 32275ലും, നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1138 കമ്പനികളുടെ ഓഫരികൾ നഷ്ടത്തിലും 291 ഓരികൾ നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. 62 ഓഫരികളിൽ മാറ്റമില്ല.
അമേരിക്ക-ചൈന തർക്കവും, ലോക്‌ഡൗൺ നീട്ടിയതുമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് കണക്കാക്കുന്നത്. സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി എന്നീ ഓഹരികൾ നഷ്ടത്തിലാണ്.