24 മണിക്കൂറിനിടെ 72 മരണം, 2,553 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,533

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 മെയ് 2020 (10:38 IST)
ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത് 2,553 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതടെ എണ്ണം 42,533 ആയി. കഴിഞ്ഞ ദിവസം 72 പേർക്ക് രോഗബധയെ തുടർന്ന് ജീവൻ നഷ്ടമായി. 1,373 പേരാണ് രോഗബാധയെ തുടർന്ന് രാജ്യത്താകെ മരിച്ചത്. 29,453 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,707 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ ഏണ്ണം 12,974 ആയി. 5428 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 4,549 ആയി ഉയർന്നു. തമിഴ്നാട്ടിൽ 3023 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :