കൊവിഡ് 19: മരണം, 2.47 ലക്ഷം, രോഗബാധിതർ 35 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 മെയ് 2020 (09:23 IST)
കൊവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 2.47 ലക്ഷമായി. രോഗ ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 11.24 ലക്ഷം പേർ രോഗമുക്തി നേടി. കൊവിഡ് അധിവേഗം വ്യാപിച്ചിരുന്ന ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും മരണസംഖ്യ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. അമേരിക്കയിലാണ് ഏറ്റവുമധികം രോഗ ബാധയും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

68,276 പേരാണ് അമേരിക്കയിൽ മാത്രം രോഗബധയെ തുടർന്ന് മരിച്ചത്. രോഗ ബധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുകയാണ്. ഞായറാഴ്ച മാത്രം 30,696 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. റഷ്യയിലും കൊവിഡ് വ്യാപനം വർധിച്ചു. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യയിൽ മരണ നിരക്ക് കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലുമാണ് എന്നത് ആശ്വാസം നൽകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :