ശശി തരൂർ ഷേക്സ്‌പിയറായി, ചിത്രം പങ്കുവച്ച് എം പി !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (18:36 IST)
ഫെയ്‌സ്ബുക്കിൽ എംപി പങ്കുവച്ച ചിത്രം ഇപ്പോൾ തരംഗമായിരിക്കുകയാണ്. തന്റെ ഷേക്‌സ്പിയർ ചിത്രമാണ് തരൂർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്‌പിയറീന്റെ ചിത്രത്തിലേക്ക് ശശീ തരൂരിന്റെ മുഖം മോർഫ് ചെയ്ത് ആരോ വാട്ട്‌സ് ആപ്പിലൂടെ പങ്കുവച്ചിരുന്നു.

ഈ ചിത്രം ശശി തരൂർ ശനിയാഴ്ച ഫെയ്സ്ബുക്കിലൂടെ പങ്കുവക്കുകയായിരുന്നു. അതിമനോഹരമായി ചിത്രം മോർഫ് ചെയ്തയാക്ക് നന്ദി അറിയിച്ചുകൊണ്ടാണ്. ശരീ തരൂർ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം കേരളം കടുത്ത പ്രളയം നേരിടുമ്പോൾ സ്വന്തം ചിത്രം പങ്കുവച്ചതിനെതിരെ നിരവധിപേർ. വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും വിമർശനങ്ങൾ ഫോട്ടോക്ക് തഴെ കമന്റായി തന്നെ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :