എതിർപ്പുകൾ രൂക്ഷം, മുത്തയ്യ മുരളീധരനെ അവതരിപ്പിക്കാൻ വിജയ് സേതുപതി എത്തില്ല ?

Last Updated: ശനി, 10 ഓഗസ്റ്റ് 2019 (15:18 IST)
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തി മുത്തയ്യ ആയി വിജയ് സേതുപതി എത്തും എന്നത് ക്രിക്കറ്റ് പ്രേമികളും പ്രേമികളും ഏറെ ആവേഷത്തോടെയാണ് കേട്ടത്. എന്നാൽ ചിത്രത്തിൽന്നിന്നും വിജയ് സേതുപതി പിൻമാറുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് നാട്ടിൽ രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള സമ്മർദ്ദമാണ് ഇതിന് കാരണം എന്നാണ് സൂചന.

സ്പിൻ ബൗളിംഗിൽ ചരിത്രം സൃഷ്ടിച്ച് ഇതിഹാസം മുരളീധരന്റെ ജീവിതം പറയുന്ന സിനിമക്ക് 800 എന്നാണ് പേര് നൽകിയിരുന്നത് മുത്തയ്യ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തമാക്കിയ 800 വിക്കറ്റുകൾ എന്ന നേട്ടത്തെ സൂചിപ്പിക്കുന്നതാണ് പേര്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാമുണ്ട് എന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട് മുരളീധരൻ തനിക്ക് നേരിട്ട് നിർദേശങ്ങൾ നൽകും എന്നത് സന്തോഷം നൽകുന്നു എന്നും വിജയ് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ ജീവചരിത്ര സിനിമയിൽ വിജയ്‌ സേതുപതി നായകനാകുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് മുത്തയ്യ മുരളീധരനും പ്രതികരിച്ചിരുന്നു. എന്നാൽ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിജയ് സേതുപതി മുത്തയ്യ മുരളീധരനായി വേഷമിടുന്നതിനോട് കടുത്ത എതിർപ്പുണ്ട് എന്നാണ് വിവരം. എന്നാൽ ഇകാര്യങ്ങളെ കുറിച്ച് സിനിമയുടെ അണിയറ പ്രവർത്തകരോ, വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :