സമ്മാനമായി ചോദിച്ചത് ജാഗ്വർ, കിട്ടിയ ബിഎംഡബ്ല്യു പുഴയിലേക്ക് തള്ളിയിട്ട് യുവാവ് !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (16:52 IST)
ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും എന്ന് നമ്മൾ തമാശക്ക് പറയാറുണ്ട്. എന്നാൽ ഇഷ്ടപ്പെട്ട പിറന്നാൾ സമ്മാനം കിട്ടാതെ വനതോടെ ഒരു യുവാവ് ഉണ്ടാക്കിയ പുകിലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഹരിയാനയിലാണ് സംഭവം

പിറന്നാൾ സമ്മാനമായി യുവാവ് ആഗ്രഹിച്ചത് ഒരു ജാ‌ഗ്വർ കാറായിരുന്നു. എന്നാൽ മാതാപിതാക്കൾ സമ്മാനമായി നൽകിയത് ബിഎംഡബ്ല്യു കാറായിപ്പോയി. ഇതിനെ കഷ്ടപ്പെട്ട ഇഷ്ടപ്പെടാനൊന്നും യുവാവ് തയ്യാറായില്ല. ദേഷ്യം തിർക്കാൻ വാഹനം ഓടിച്ചുകൊണ്ടുവന്ന് നേരെ പുഴയിലേക്ക് തള്ളിയിട്ടു ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ദേഷ്യം അടങ്ങിയതോടെയാണ് വാഹനം പുഴയിൽ നിന്നും തിരികെ എടുക്കണം എന്ന ചിന്ത യുവാവിന് ഉണ്ടായത്. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ വാഹനം പുറത്തെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :