അത് കാണിക്കാൻ മടിയില്ല, കൈകൾ ഉയർത്തിപ്പിടിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്ത് മോഡൽ !

Last Updated: ശനി, 10 ഓഗസ്റ്റ് 2019 (16:35 IST)
സ്ത്രീസൗന്ദര്യത്തെ കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ, കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്യാതെ ചിത്രീകരിച്ച ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോൾഡായി പങ്കുവച്ച് ഒരു സൂപർ മോഡൽ, കക്ഷത്തിലെ രോമങ്ങളും തന്റെ സൗന്ദര്യത്തിന്റെ ഭാഗം തന്നെ എന്ന് ധൈര്യ പൂർവം പറഞ്ഞു അഭിനയത്രിയും മോഡലുമായ എമിലി റാതജോകോവ്സ്കി

ഫെമിനിസത്തെ കുറിച്ച് ഒരു മാസികക്ക് വേണ്ടി എഴുതിയ ലേഖനത്തിന് വേണ്ടിയാണ്. 28കാരിയായ എമിലി ഇത്തരം ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്. എമിലി വ്യാഴാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങൾ വലിയ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. പതിനായിരക്കണക്കിന് കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു.

'ഇഷ്ടപ്പെട്ട കാര്യങ്ങൾ ജീവിതത്തിൽ തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കുറിച്ചാണ്. ഞാൻ ലേഖനം എഴുതിയത്. സ്ത്രീകൾ എങ്ങനെയുള്ള വസ്ത്രം ധരിക്കണം, സാമൂഹ്യ മാധ്യമങ്ങളിൽ എന്തു പോസ്റ്റ് ചെയ്യണം, ശരീരത്തിലെ രോമങ്ങൾ ഷേവ് ചെയ്ത് കളയണമോ അതോ വേണ്ടയോ ഇക്കാര്യങ്ങൾ സ്വയം അവതരിപ്പിക്കാനാണ് ശ്രമിച്ചത്'. ഫോട്ടോഷൂട്ടിനെ കുറിച്ച് എമിലി പറഞ്ഞു.

കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്യാതെ ക്യമറക്ക് മുന്നിൽ നിൽക്കാനും ആ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവക്കാനും താരം കണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. 'സൗന്ദര്യ സങ്കൽപ്പങ്ങളെ വെല്ലുവിളിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാനും നിങ്ങൾ തയ്യറാവുന്നതിൽ വലിയ സന്തോഷമുണ്ട് എന്നാണ് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :