അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിന് പകരം മമ്മൂട്ടി ആയിരുന്നെങ്കിൽ?...
- ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള
- ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ
- ‘കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് മോഹൻലാൽ എന്ന സത്യം’
- മോഹൻലാലിന്റെ ‘ആരാധകക്കൂട്ടത്തെ’ മുതലെടുക്കാം- ബിജെപി സ്ഥാനാർത്ഥിയായി സൂപ്പർസ്റ്റാർ, എതിരാളി ശശി തരൂർ?
മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല: രമേശ് ചെന്നിത്തല
മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല: രമേശ് ചെന്നിത്തല
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകൾക്ക് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരത്തിലൊരു വിഡ്ഢിത്തം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിൽ പോകുന്നവരെല്ലാം വിഡ്ഢികളാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തല നൽകിയ മറുപടി.
അതേസമയം, താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുള്ള കാര്യത്തിനാണെന്ന് മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു.