കോഴിക്കോട് കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു

Sumeesh| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (16:10 IST)
കോഴിക്കോട്: മുക്കം കല്ലുരുട്ടിയിൽ ഭർത്താവ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്തേക്ക് ഭർത്താവ് ജെയ്സൺ ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുടുംബ വഴക്കിനെ തുടർന്നാണ് ജെയ്സൺ ഭാര്യക്ക് നേരെ വാസിഡൊഴിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. ജെയ്സനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാവാറുണ്ടെന്ന് അയൽ‌വാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :