അനുബന്ധ വാര്ത്തകള്
- സെക്രട്ടേറിയറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
- ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നേക്കും എന്ന് മുന്നറിയിപ്പ്
- ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- കോഹ്ലി ഇന്ത്യൻ ടീമിലെത്തിയത് എങ്ങനെ ? തുറന്നുപറഞ്ഞ് ദിലീപ് വെങ്സർക്കാർ
- കാലാവധി അവസാനിച്ചെങ്കിൽ ഭയപ്പെടേണ്ട; ലൈസൻസ്, ആർസി, പെർമിറ്റ്, കാലാവധി പുതുക്കുന്നത് ജൂൺ 30 വരെ നീട്ടി
നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് എംഎൽഎമാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹം: ഇപി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആരോപണവുമായി മന്ത്രി ഇപി ജയരാജൻ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എംഎൽഎ മാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ് എന്നും. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യുഡിഎഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബിജെപിയെ കൂട്ടുപിടിച്ചു എന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ മന്ത്രി ആരോപിയ്ക്കുന്നു.
തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി, യുഡിഎഫ് നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങൾ. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട് സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച് പ്രതികരിക്കുമെന്ന് മാധ്യമങ്ങൾക്ക് സന്ദേശം പോയി എന്നിങ്ങനെയാണ് മന്ത്രി ഇപി ജയരാജിന്റെ ആരോപണങ്ങൾ.