വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 26 ജൂണ്‍ 2020 (09:07 IST)
തിരുവനന്തപുരം: ആഗസ്റ്റ് ആവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സാർക്കാരിനെ സഹായിയ്ക്കുന്നതിനായാണ് നിലവിലെ രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.
ഒരു ദിവസം രോഗബാധിതാരുടെ എണ്ണം അയ്യായിരമോ അതിലധികമോ ആയാൽ സ്വീകരിയ്ക്കേണ്ട നടപടികളെയും മുൻകരുതലുകളെയും കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. ആരോഗ്യ പ്രവർത്തകരെ വുന്യസിയ്ക്കുന്നതും ഐസൊലേഷൻ വാർഡുകൾ ക്രമികരിയ്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് വിശദമായ റിപ്പോർട്ടിലുള്ളത്. നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതെ തുടർന്നാലും ആഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിയ്ക്കും എന്നും, ശ്രദ്ധ പാളിയാൽ പിടച്ചുനിർത്താനാവാത്ത നിലയിലേക്ക് പോകും എന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.