നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു

Last Updated: ചൊവ്വ, 16 ജൂലൈ 2019 (16:57 IST)
നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു. നിശാൽ തന്നെയാണ് താൻ അച്ഛനായ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവാൻഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 'ഞങ്ങളുടെ സന്തോഷവും ഭാവി സ്വപ്‌ങ്ങളും എല്ലാം അവനാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും നന്ദി. പറഞ്ഞു.

കാവ്യ മാധവനുമായുള്ള വിവാഹ മോചനത്തിന് ശേഷം 2013ലാണ് നിശാലും രമ്യയും തമ്മിൽ വിവാഹിതരാകുന്നത്. അമേരിക്കയിലെ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ നിശാൽ ചന്ദ്ര. ഭാര്യ രമ്യക്ക് മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :