ഒറ്റ ചാർജിൽ 235 കിലോമീറ്റർ താണ്ടും ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്കുമായി ഹാർലി ‌ഡേവിഡ്‌സൺ ഇന്ത്യയിൽ !

Last Modified ചൊവ്വ, 16 ജൂലൈ 2019 (13:04 IST)
അമേരിക്കൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ തങ്ങളുടെ ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്കിനെ ഇന്ത്യൻ വിപണിയിലും അനാവരണം ചെയ്തു ലൈവ് വയർ എന്നാണ് ആദ്യ ഇലക്ട്രിക് സുപ്പർ ബൈക്കിന് ഹാർലി‌ ഡേവിഡ്സൺ പേര് നൽകിയിരിക്കുന്നത്. അധികം വൈകാതെ തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തും.

വാഹനം വാങ്ങുന്നവർക്ക് ഡീല/ർഷിപ്പുകള വഴി രണ്ട് വർഷത്തേക്ക് സൗജന്യ ചാർജിംഗ് സംവിധാനം ഒരുക്കിയാണ് വാഹനത്തെ അമേരിക്കയിൽ ഹാർലി വിൽപ്പനക്കെത്തിക്കുന്നത്. ഇലക്ട്രിഫൈ അമേരിക്കൻ സ്റ്റോറുകളിൽ 500 കിലോവാട്ട് അവർ ബാറ്ററി ചാർജിംഗിനുള്ള സൗജന്യ സംവിധാനം ലഭ്യമാണ്. അമേരിക്കൻ വിപണിയിൽ 29,799 ഡോളർ (ഏകദേശം 20.43 ലക്ഷം രൂപ)യാണ് വാഹനത്തിന് വില.

ഹാർലിയുടെ ക്രൂസർബൈക്കുകളുടെ അതേ ഡിസൈൻ ശൈലി തന്നെ പിന്തുടർന്ന് തന്നെയാണ് ലൈവ് വയറിനെയും രൂപ‌കൽപ്പന ചെയ്തിരിക്കുന്നത്. നോയ്സ്‌ വൈബ്രേഷൻ, എഞിൻ ഹാർഷ്‌നെസ് എന്നിവയെ കൃത്യമായി ക്രമീകരിച്ചാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മികച്ച സസ്‌പെൻഷനും, യാത്രയിലെ കംഫ‌ർട്ടിനുമായി പ്രീയം സംവിധാനങ്ങൾ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒറ്റ ചാർജിൽ ലൈവ് വയറിന് 235 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ലൈവ് വയറിന് വെറും മൂന്ന് സെക്കൻഡുകൾ മതി എന്നാണ് അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ഉപയ്യോഗിച്ചാൽ 60 മിനിറ്റിനുള്ളിൽ വാഹനം പൂർണ ചാർജ് ചെയ്യാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :