അന്ന് ദിലീപിന് നൽകിയത് 1000 രൂപ, തുറന്നുപറഞ്ഞ് സുരേഷ് കുമാർ !

Last Modified ചൊവ്വ, 16 ജൂലൈ 2019 (13:38 IST)
സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി സഹ സംവിധായകനാവുകയും പിന്നീട് ചെറിയ വേഷങ്ങളിൽ എത്തി മലയാളത്തിലെ സൂപ്പർ താര നിരയിലേക്ക് ഉയർന്ന നടനാണ് ദിലീപ്. ദിലീപുമൊത്തുള്ള സൗഹൃദം ആരംഭിച്ചതിന്റെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ നിർമ്മാതാവ് ജി സുരേഷ് കുമാർ

ദിലീപ് ആദ്യമായി കമലിന്റെ സഹ‌സംവിധായകാനാകുന്നത് ഞാൻ നിർമ്മിച്ച വിഷ്ണുലോകം എന്ന മോഹൻലാൽ സിനിമയിലാണ് സിനിമയിൽ അസിസ്റ്റന്റ്സ് കൂടുതലായതിനാൽ ആദ്യം കമൽ ദിലീപിനെ ഉൾക്കൊള്ളിച്ചിരുന്നില്ല. അങ്ങനെയാണ് ബന്ധുകൂടിയായ അനിക്കുട്ടൻ ദിലീപിനെയുംകൊണ്ട് എന്റെ അടുത്ത് എത്തുന്നത്.

ഞാൻ സമ്മതിച്ചാൽ നിർത്താം എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ആ പയ്യനിൽ എന്തോ തെളിച്ചം ഞാൻ കണ്ടു. നിന്നോട്ടെ എന്ന് ഞാൻ പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യത്തെ ശമ്പളം നൽകുന്നതും ഞാനാണ് 1000 രൂപ. ദിലീപ് ഒരു [പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ടപ്പോൾ സങ്കടം തോന്നി എന്നും അത്തരം ഒരു മണ്ടത്തരം ദിലീപ് കാട്ടില്ലെന്നാണ് തന്റെ പൂർണ വിശ്വാസം എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :