നെയ്മറുടെ അമ്മയുടെ പുതിയ പങ്കാളി 22കാരനായ തിയാഗോ, മകനേക്കാൾ 6 വയസ് ചെറുപ്പം; ആശംസയുമായി നെയ്മർ

അനു മുരളി| Last Updated: വ്യാഴം, 20 മെയ് 2021 (21:35 IST)
ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. തന്റെ മകനേക്കാൾ 6 വയസിനു ഇളയതായ യുവാവുമായി ഡേറ്റിംഗിലാണ് നദീന.

കമ്പ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറുടെ അമ്മയുടെ പുതിയ പങ്കാളി. നെയ്മറുടെ കടുത്ത ആരാധകനാണ് റാമോസ്. 22 വയസ്സുകാരനായ റാമോസുമൊത്തുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നന്ദീന റാമോസിനോടൊത്തുള്ള ചിത്രം പങ്കുവെച്ചത്.

നെയ്മറിന്റെ പിതാവും നദീനയുടെ ഭർത്താവുമായ വാഗ്‌നര്‍ റിബെയ്‌റോയും നെയ്മറും പോസ്റ്റിനു ആശംസകൾ അർപ്പിച്ചെത്തിയിട്ടുണ്ട്. 2016ല്‍ നദീനെ വാഗ്നറുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :