മെസ്സിയോ, റൊണാൾഡോയോ. ആരാണ് ശരിക്കും ഗോട്ട്? മറുപടിയുമായി കക്ക

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (17:26 IST)
ഫുട്ബോളിലെ എക്കാലത്തേയും മികച്ചതാരങ്ങളാണ് അർജന്റീനയുടെ ലയണൽ മെസ്സമ്യും പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡൊയും എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടാവാനിടയില്ല. എന്നാൽ ഇവരിൽ ആരാണ് മികച്ചതാരമെന്ന കാര്യത്തിൽ ഇന്നും ലോകത്ത് വലിയ ചർച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരവും റയലില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക.

റൊണാൾഡോയേക്കാൾ മെസ്സിയാണ് മികച്ചതാരമെന്നാണ് പറയുന്നത്.ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ട്. അസമാന്യ പ്രതിഭയാണ് അദ്ദേഹം.പക്ഷേ മെസ്സി സ്വാഭാവിക പ്രതിഭയാണ്. അയാളുടെ കളി അവിശ്വസനീയമാണ്.
റൊണാള്‍ഡോ ഒരു യന്ത്രം പോലെയാണ്. ശക്തിയും വേഗതയുമുള്ള കരുത്തുറ്റൊരു യന്ത്രം കക്ക പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :